ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം; രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ചു, ഡിസംബര്‍ മാസത്തില്‍ ആയിരം രൂപയുടെ വര്‍ധന

ആശാവര്‍ക്കര്‍മാരുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഓണറേറിയത്തിനായി 26.11 കോടി ധനവകുപ്പ് അനുവദിച്ചു
ഫയൽ/ എക്സ്പ്രസ്
ഫയൽ/ എക്സ്പ്രസ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഓണറേറിയത്തിനായി 26.11 കോടി ധനവകുപ്പ് അനുവദിച്ചു. വര്‍ധിപ്പിച്ച ആയിരം രൂപ കൂടി ഉള്‍പ്പെടുത്തിയാണ് ഡിസംബറിലെ വേതനം നല്‍കുക.ഒക്ടോബര്‍ വരെയുള്ള പ്രതിഫലം നല്‍കുന്നതിന് നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

അംഗന്‍വാടി, ആശ ജീവനക്കാരുടെ വേതനം കഴിഞ്ഞ മാസം ഉയര്‍ത്തിയിരുന്നു. അംഗന്‍വാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെയാണ് വേതനം വര്‍ധിപ്പിച്ചത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും നിലവിലുള്ള വേതനത്തില്‍ 1000 രൂപയാണ് വര്‍ധിപ്പിച്ചത്. മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ട്. 62,852 പേര്‍ക്കാണ് വേതന വര്‍ധന ലഭിക്കുന്നത്. ഇതില്‍ 32,989 പേര്‍ വര്‍ക്കര്‍മാരാണ്. ആശ വര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. 26,125 പേര്‍ക്കാണ് നേട്ടം. ഇരു വര്‍ധനകളും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അന്ന് ധനമന്ത്രി അറിയിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com