ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിവെറുതെ വിട്ടു; ആക്രോശിച്ച് ജനം; പ്രതിയെയും കൊണ്ട് ഓടി പൊലീസ്

കോടതിക്ക് പുറത്ത് പ്രതിക്ക് പിന്നാലെ ജനങ്ങള്‍ ആക്രോശിച്ച് അടുത്തതോടെ പ്രതിയേയും കൊണ്ട് ഓടുകയായിരുന്നു പൊലീസ്.
പ്രതിയെയും കൊണ്ട് പൊലീസ് ഓടുന്നതിന്റെ ടെലിവിഷന്‍ ദൃശ്യം
പ്രതിയെയും കൊണ്ട് പൊലീസ് ഓടുന്നതിന്റെ ടെലിവിഷന്‍ ദൃശ്യം

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ചുരക്കുളം എസ്റ്റേറ്റിലെ  അര്‍ജുനെ (24) കോടതി വെറുതെ വിട്ടതിന് പിന്നാലെ കോടതിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ, പ്രതിയെ പൊലീസ് പെടാപ്പാട് പെട്ടാണ് പുറത്തെത്തിച്ചത്. 

കോടതിക്ക് പുറത്ത് പ്രതിക്ക് പിന്നാലെ ജനങ്ങള്‍ ആക്രോശിച്ച് അടുത്തതോടെ പ്രതിയേയും കൊണ്ട് ഓടുകയായിരുന്നു പൊലീസ്. പൊലീസ് ജീപ്പിന് ചുറ്റും ജനങ്ങള്‍ തെറിവിളിയും ബഹളവുമായി തടിച്ചുകൂടിയതോടെ വളരെ പാടുപെട്ടാണ് പൊലീസിന് പ്രതിയുമായി പോകാനായത്. 

കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതേ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയായിരുന്നു വിധി. 

2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com