തൃശൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു - വിഡിയോ

വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു
തൃശൂരില്‍ ഓട്ടോയ്ക്കു തീപിടിച്ചപ്പോള്‍
തൃശൂരില്‍ ഓട്ടോയ്ക്കു തീപിടിച്ചപ്പോള്‍

തൃശൂര്‍: വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.

ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതു കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.

എങ്ങനെയാണ് ഓട്ടോയ്ക്കു തീപിടിച്ചതെന്നു വ്യക്തമായിട്ടില്ല. സിഎന്‍ജി ഓട്ടോ ആണെന്നാണ് വിവരം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com