മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോ​ഗസ്ഥന്റെ വീട്ടിലേക്കുള്ള യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം: പൊലീസിന് നേരെ കല്ലേറ്;  ജലപീരങ്കി ഉപയോ​ഗിച്ചു‌

സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്
മാർച്ചിൽ സംഘർഷം/ ടെലിവിഷൻ ദൃശ്യം
മാർച്ചിൽ സംഘർഷം/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. വീടിനു സമീപം ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.

ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ സന്ദീപിന്റെ വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ സംഘം ചേർന്നിട്ടുണ്ട്.  

ആലപ്പുഴയില്‍ വച്ച് മുഖ്യമന്ത്രിയെ വഴിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് ഉള്‍പ്പടെയുള്ള നാലുപേർ മർദിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അനിലിന്റെയും സന്ദീപിന്റെയും വീടിന് അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണർ നിര്‍ദേശം നൽകി.  യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാരുടെ ഫോട്ടോ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com