ശബരിമലയിൽ അടിസ്ഥാനസൗകര്യവും വൈദ്യസഹായവും ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

ഭക്തര്‍ ഏറെ നേരം വരി നില്‍ക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണണം എന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്
തിങ്കളാഴ്ച ശബരിമല സന്നിധാനത്തെ ഭക്തജനത്തിരക്ക്/എക്‌സ്പ്രസ്‌
തിങ്കളാഴ്ച ശബരിമല സന്നിധാനത്തെ ഭക്തജനത്തിരക്ക്/എക്‌സ്പ്രസ്‌

ന്യൂഡൽഹി: ശബരിമലയിൽ അടിസ്ഥാനസൗകര്യവും വൈദ്യസഹായവും ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയാണ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഭക്തര്‍ ഏറെ നേരം വരി നില്‍ക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണണം എന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. 

വര്‍ഷത്തില്‍ 15 ലക്ഷത്തോളം ഭക്തര്‍ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും വരുന്നവരാണ്. ഇവര്‍ക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു. തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷനാണ് കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ജി. കിഷന്‍ റെഡ്ഡി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com