പട്ടാപ്പകല്‍ കോവളം ബീച്ചില്‍ ഉഗ്രശബ്ദത്തില്‍ പടക്കം പൊട്ടിച്ചു; പരിഭ്രാന്തിയിലായി വിനോദ സഞ്ചാരികള്‍, അന്വേഷണം 

കോവളം ബീച്ചില്‍ വിനോദ സഞ്ചാരികള്‍ പടക്കം പൊട്ടിച്ചത് പരിഭ്രാന്തി പടര്‍ത്തി
കോവളം ബീച്ച്‌/ ഫയൽചിത്രം
കോവളം ബീച്ച്‌/ ഫയൽചിത്രം

തിരുവനന്തപുരം: കോവളം ബീച്ചില്‍ വിനോദ സഞ്ചാരികള്‍ പടക്കം പൊട്ടിച്ചത് പരിഭ്രാന്തി പടര്‍ത്തി.ബീച്ചും പരിസരവും കണ്ട് കോവളം ബീച്ചില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു വിനോദ സഞ്ചാരികള്‍ പടക്കം പൊട്ടിച്ചത്. പകല്‍ സമയത്ത് കോവളം ബീച്ചില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. സംഭവത്തെക്കുറിച്ച് കോവളം പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇന്നലെ രാവിലെ പന്ത്രണ്ടോടെ കോവളം ഹൗവ്വാ ബീച്ചിലായിരുന്നു ഉഗ്ര ശബ്ദത്തോടെ പടക്കം പൊട്ടിയത്.താരതമ്യേന ശബ്ദ മുഖരിതമല്ലാത്ത ബീച്ചിലെത്തിയ മറ്റ് വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഇത് പരിഭ്രാന്തി പടര്‍ത്താന്‍ കാരണമായി.
 
ഈ സമയം സീറോക്ക് ബീച്ചിലും സമീപത്തെ റസ്റ്റോറന്റിലും ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരാണ് പരിഭ്രാന്തിയിലായത്. തെങ്കാശിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് പടക്കം പൊട്ടിച്ചത്. കൂടുതല്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ച സംഘത്തെ ഉല്ലാസബോട്ട് സര്‍വ്വീസുകാര്‍ പിന്തിരിപ്പിക്കുകയായിരുന്നു. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വിനോദ സഞ്ചാരികള്‍ വേഗം സ്ഥലം വിട്ടു.

സമീപത്തുണ്ടായിരുന്ന ടൂറിസം പൊലീസ് സംശയം തോന്നിയ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തങ്ങളല്ലാ പടക്കം പൊട്ടിച്ചത് എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നതോടെ അവരെ പറഞ്ഞയയ്ക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com