പാലക്കാട് ലുലു മാൾ ഉദ്ഘാടനം നാളെ; വൈകിട്ട് മൂന്നു മുതൽ പ്രവേശനം

ഉദ്ഘാടന ദിവസം  വൈകിട്ട് മൂന്ന് മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം
പാലക്കാട് ലുലു മാൾ/ഫോട്ടോ: ഫെയ്സ്ബുക്ക്
പാലക്കാട് ലുലു മാൾ/ഫോട്ടോ: ഫെയ്സ്ബുക്ക്

പാലക്കാട്: ലുലു ​ഗ്രൂപ്പ് പാലക്കാട് ആരംഭിക്കുന്ന പുതിയ ഷോപ്പിങ് കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. പാലക്കാട് ന​ഗരത്തിൽ നിന്ന് മാറി കൊച്ചി- സേലം ദേശിയ പാതയോട് ചേർന്ന് കണ്ണാടിയിലാണ് പുതിയ ലുലു മാൾ. ഉദ്ഘാടന ദിവസം  വൈകിട്ട് മൂന്ന് മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. 

രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പൽമാർക്കറ്റാണ് മാളിലെ ഏറ്റവും വലിയ ആകർഷണം. പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ, ഗ്രോസറി, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം സെക്ഷനുകളുണ്ട്. കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും.

ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് ഇറക്കുമതി ആഗോള നിലവാരത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളും ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താകൾക്ക് ലഭിക്കും. കൂടാതെ ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയും ഉണ്ടാകും. ഇതിന് പുറമേ കുട്ടികൾക്ക് ആവേശമായി സ്മാർട്ട് ഗെംയിമിങ്ങ് ഇടമായ ഫൺടൂറയും സജ്ജീകരിച്ചുണ്ട്. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന ഫുഡ് കോർട്ടും മാളിൽ ഒരുക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com