ഡോ. ഷഹന, ഡോ. റുവൈസ്
ഡോ. ഷഹന, ഡോ. റുവൈസ്

'ഇനിയൊരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല; റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടു'; പൊലീസ് ഹൈക്കോടതിയില്‍

'ഞാന്‍ പെട്ട് പോയി. അവന്‍ അണിഞ്ഞിരുന്ന ചതിയുടെ മുഖംമൂടി എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല'

തിരുവനന്തപുരം:റുവൈസ് മുഖത്ത് നോക്കി കൂടുതല്‍ പണം സ്ത്രീധനമായി ആവശ്യപ്പെട്ടെന്ന് ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ്. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോല്‍ട്ടിലാണ് കൂടുതല്‍ വിവരങ്ങള്‍.

മൂന്ന് പേജ് ഉള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് ഷഹന ജീവനൊടുക്കിയത്. അതിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പടെയാണ് ഹൈക്കോടതിയില്‍ റുവൈസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

'ഞാന്‍ പെട്ട് പോയി. അവന്‍ അണിഞ്ഞിരുന്ന ചതിയുടെ മുഖംമൂടി എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഈ ലോകം എന്താ ഇങ്ങനെ. അവന് പണം ആണ് വേണ്ടത്. അത് മുഖത്തുനോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം. ജീവിക്കാന്‍ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി ഞാന്‍ നല്ലരീതിയില്‍ ജീവിച്ച് കാണിക്കേണ്ടതാണ്. ഭാവിയിലേക്ക് നോക്കുമ്പോള്‍ വല്ലാത്ത ശൂന്യതയാണ്. ഇനിയും ഒരാളെ സ്്‌നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല.  അതുകൊണ്ട് മരിക്കുകയല്ലാതെ വേറെ ഒരു മാര്‍ഗം ഇല്ല'. ആത്മഹത്യാക്കുറിപ്പിലെ ഈ ഭാഗങ്ങളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. 

റുവൈസിനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും പൊലീസ് പറയുന്നു. ഷഹനയെ അവസാനമായി കണ്ടത് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ വച്ചാണെന്നും അവിടെവച്ച് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും റുവൈസ് പൊലീസിനോട് സമ്മതിച്ചിരുന്നു. അതിനെ ചൊല്ലി പിണങ്ങിയതിന് പിന്നാലെ പരസ്പരം കണ്ടിരുന്നില്ലെന്നും റുവൈസ് പൊലീസിനോട് പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com