കെ-ടെറ്റ് പരീക്ഷ: ഹാൾടിക്കറ്റ് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം

പരീക്ഷയ്ക്കായി ഹാൾടിക്കറ്റും  തിരിച്ചറിയൽ രേഖയുടെ ഒറിജിനലും കൊണ്ടു വരേണ്ടതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30 തീയതികളിലായിട്ടാണ് പരീക്ഷ. 

കെ-ടെറ്റ് പരീക്ഷയ്ക്കായി പരീക്ഷാർത്ഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത ഹാൾടിക്കറ്റും കെ-ടെറ്റിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ ഒറിജിനലും കൊണ്ടു വരേണ്ടതാണ്. 

തിരിച്ചറിയൽ രേഖയുടെ അസൽ കൊണ്ടുവരാത്തവരേയും ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ മൊബൈലിൽ സേവ് ചെയ്തിട്ടുളള തിരിച്ചറിയൽ രേഖകൾ എന്നിവ സമർപ്പിക്കുന്നവരേയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com