'അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി, ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു'- ആരോപിച്ച് ​ഗവർണർ

തന്നെ ആക്രമിക്കാൻ ആളുകളെ അയക്കുന്ന വ്യക്തിയുമായി ഇനി ഒരു ചർച്ചയുമില്ല. അദ്ദേഹത്തിനു മറുപടി പറയാനും താനില്ലെന്നു ​ഗവർണർ വ്യക്തമാക്കി
​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ഫയൽ
​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ഫയൽ

തിരുവനന്തപുരം: തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ആരോപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കാർ ആക്രമിക്കാൻ ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

തന്നെ ആക്രമിക്കാൻ ആളുകളെ അയക്കുന്ന വ്യക്തിയുമായി ഇനി ഒരു ചർച്ചയുമില്ല. അദ്ദേഹത്തിനു മറുപടി പറയാനും താനില്ലെന്നു ​ഗവർണർ വ്യക്തമാക്കി. 

സർക്കാർ ഭരണഘടനാ ഉത്തരവാദിത്വം നടപ്പാക്കുന്നില്ല. കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥയാണ്. കടുത്ത നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. അതിനു വഴിപ്പെടാൻ താൻ ഉദ്ദേശിക്കുന്നില്ല. 

​ഗവർണർക്കെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ​ഗവർണർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com