എരുമേലിയിൽ മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ​ഗുരുതരം

മഞ്ഞളരുവി സ്വദേശി ജെറിൻ (17) ആണ് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: ശബരിമല തീർഥാടകരുടെ മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യർഥി മരിച്ചു. മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമല എസ് വളവിന് സമീപം വൈക്കുന്നേരം നാല് മണിക്കായിരുന്നു അപകടം.

മഞ്ഞളരുവി സ്വദേശി ജെറിൻ (17) ആണ് മരിച്ചത്. സുഹൃത്ത് നോബിളിനെ (17) ​ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജെറിയും സുഹൃത്തും മുണ്ടക്കയത്ത് നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് ഇരുവരും പ്ലസ് വൺ വിദ്യാർഥികളാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com