ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത സംഭവം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി 

വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തപ്പോള്‍/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ ഷോട്ട്
ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തപ്പോള്‍/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ ഷോട്ട്


തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റില്‍. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. ഇന്നലെ രാത്രിയില്‍ തന്നെ നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലന്‍ ഒളിവിലാണ്. 

ഇന്നലെയാണ് ചാലക്കുടിയില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷമുള്ള ആഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് ഇയാളെ ഇറക്കിക്കൊണ്ട് വന്നിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നിധിനെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടു വന്നത്. 

പൊലീസ് ജീപ്പിന്റെ മുകളില്‍ കയറി നിന്നായിരുന്നു അതിക്രമം. കൂടുതല്‍ പൊലീസ് എത്തിയപ്പോഴേക്കും പ്രതികളെ വിട്ടുകൊടുക്കാതിരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നിധിന്‍ പുല്ലന് ചുറ്റും വലയം തീര്‍ത്ത് രക്ഷിക്കാന്‍ ശ്രമിച്ചത്. ബലമായി തന്നെയാണ് പൊലീസ് നിധിനെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിക്കുകയാണുണ്ടായത്.

തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com