'കാനഡയിലെ ആശുപത്രിയിൽ ഒഴിവ്, യോ​ഗ്യതയ്ക്ക് ഇണങ്ങുന്ന ജോലി'; യുവതിയിൽ നിന്ന് 17 ലക്ഷം തട്ടി, നൈജീരിയൻ സ്വദേശി അറസ്റ്റിൽ

വിവിധ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കണമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

കൽപ്പറ്റ : കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി അറസ്റ്റിൽ. നൈജീരിയൻ സ്വദേശി കെന്ന മോസസിനെ ബെം​ഗളൂരുവിൽ നിന്നാണ് കൽപ്പറ്റ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് കൽപ്പറ്റ പുഴമുടി സ്വദേശിയുടെ 17 ലക്ഷം രൂപയാണ് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. 

കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ടെന്ന് പറഞ്ഞ് ഒരു മെയിലാണ് യുവതിയ്ക്ക് ആദ്യം ലഭിച്ചത്. താങ്കളുടെ യോഗ്യതകൾ  ജോലിക്ക് ഇണങ്ങുന്നതാണെന്നും  അപേക്ഷിക്കാമെന്നുമായിരുന്നു അറിയിപ്പ്. ഇത് പ്രകാരം പരാതിക്കാരി അപേക്ഷിച്ചു. വിവിധ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കണമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. ടിക്കറ്റ് എടുത്തതിനു ശേഷവും വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഏറെ സാ​ഹസികമായാണ് പൊലീസ് പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. കെന്ന മോസസ് യുവതിയെ വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്നു. മെറ്റയ്ക്ക് അപേക്ഷ നൽകി വാട്സാപ്പ് നമ്പറിന്റെ വിശദാംശങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. ഫ്ളിപ് കാർട്ടിൽ നിന്ന് ഇയാൾ സാധനങ്ങൾ വാങ്ങിയിരുന്നു. സാധനങ്ങൾ ഡെലിവറി ചെയ്ത സ്ഥലം ചോദിച്ചറിഞ്ഞ് പ്രതിയുടെ ലൊക്കേഷൻ  പൊലീസ് ഉറപ്പാക്കി. ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്തുവച്ചു സാഹസികമായാണ് ഇയാളെ  കസ്റ്റഡിയിലെടുത്തു. 

മതിയായ രേഖകകൾ ഇല്ലാതെയാണ് പ്രതി ഇന്ത്യയിൽ താമസിച്ചിരുന്നതെന്നാണ് വിവരം. വിശദമായി പരിശോധിക്കുന്നതായി വയനാട് എസ്പി  അറിയിച്ചു.  തട്ടിയെടുത്ത പണം കൂടുതൽ നൈജീരിയൽ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ്  പരിശോധിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com