മുൻ കേരള ഫുട്ബോൾ ക്യാപ്റ്റൻ ടിഎ ജാഫർ അന്തരിച്ചു 

1973ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു
ടിഎ ജാഫർ
ടിഎ ജാഫർ

കൊച്ചി: കേരള ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടിഎ ജാഫർ അന്തരിച്ചു. 79 വയസായിരുന്നു. സെറിബ്രൽ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. 

1973ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 1992ലും 1993ലും സന്തോഷ് ട്രോഫി ചാംപ്യൻമാരായ ‌കേരള ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. 1969ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിലാണ് ജാഫർ ആദ്യമായി കേരളത്തിനു വേണ്ടി കളിച്ചത്. 1974ൽ കേരള ടീം ക്യാപ്റ്റനായി. 

ശ്രീലങ്ക, ബെംഗളൂരു, കൊല്ലം എന്നിവിടങ്ങളിൽ നടന്ന പെന്റാങ്കുലർ ടൂർണമെന്റുകളിലും കൊച്ചിയിലെ പ്രദർശന മത്സരത്തിൽ ജർമനിയെ നേരിട്ട ഇന്ത്യൻ ടീമിലും കളിച്ചിട്ടുണ്ട്.1975 വരെ കേരളത്തിനായി കളിച്ചു. 1984 വരെ പ്രീമിയർ ടയർ താരമായിരുന്നു. 44-ാം വയസ്സിൽ സ്‌പോർട്‌സ് കൗൺസിലിൽ ചേർന്നതോടെ പൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com