റീഫണ്ട്: വിദ്യാർത്ഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


  
തിരുവനന്തപുരം: 2023-24 അദ്ധ്യായന വർഷത്തെ പി ജി ദന്തൽ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘PG Dental 2023 Candidate Portal’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേഡ്‌ എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജനുവരി അഞ്ചിനു വൈകിട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കണം. 

അല്ലാത്തപക്ഷം റീഫണ്ട് തുക സർക്കാരിലേക്ക് അടയ്ക്കും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം ശ്രദ്ധിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com