തൃശൂർ പൂരം പ്രതിസന്ധി; തറവാടക കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് ദേവസ്വം; മന്ത്രിമാർ വിളിച്ച യോ​ഗത്തിലും തീരുമാനം ഇല്ല

വിഷയത്തിൽ കോടതി അനുമതി തേടാതെ തീരുമാനമാകില്ലെന്നു മന്ത്രിമാർ വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: പൂരം പ്രതിസന്ധി പരിഹരിക്കാനായി മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും പരിഹാരമായില്ല. കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളേയും ഒന്നിച്ചിരുത്തി നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. പ്രദർശന ന​ഗരിയുടെ തറവാടക കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം മന്ത്രിമാർ പറഞ്ഞില്ല.

വിഷയത്തിൽ കോടതി അനുമതി തേടാതെ തീരുമാനമാകില്ലെന്നു മന്ത്രിമാർ വ്യക്തമാക്കി. പൂരം തടസപ്പെടുത്തുന്നതൊന്നും സർക്കാർ‌ ചെയ്യില്ലെന്നു മന്ത്രി വ്യക്തമാക്കി. 

കഴിഞ്ഞ വർഷം വരെ 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇക്കൊല്ലം 2.20 കോടിയാക്കിയത് കോടതിയുടേതാണ് എന്ന നിലപാടിൽ ദേവസ്വം ഉറച്ചു നിൽക്കുകയാണ്. അടുത്ത നാലാം തീയതി കേസ് കേൾക്കാനിരിക്കെ ഈ യോ​ഗത്തിൽ മറ്റൊരു തീരുമാനം എടുക്കാനാവില്ലെന്ന നിലപാടാണ് കൊച്ചിൽ ദേവസ്വം സ്വീകരിച്ചത്. വാടക കുറയ്ക്കാനാകില്ലെന്ന നിലപാടിൽ തന്നെ നിൽക്കുകയാണ് ദേവസ്വം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com