പൊന്മുടിയില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പുള്ളിപ്പുലി; വനംവകുപ്പിന്റെ തിരച്ചില്‍

പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി.  പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. രാവിലെ എട്ടരയോടെയാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ പുലിയെ കാണുന്നത്. 

പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. ഓടി മറഞ്ഞ പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. 

തൊട്ടടുത്തുള്ള അഗസ്ത്യാര്‍ വനമേഖലയിലേക്ക് പുള്ളിപ്പുലി കയറിപ്പോയിട്ടുണ്ടാകും എന്നാണ് വനംവകുപ്പിന്റെ നിഗമനം. എങ്കിലും ക്രിസ്മസ് അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com