സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍?;  സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

സപ്ലൈകോ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശവും മന്ത്രിസഭായോഗം പരിഗണിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്. 

സപ്ലൈകോ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശവും മന്ത്രിസഭായോഗം പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 

എന്നാല്‍ നവകേരള സദസ്സ് വന്നതോടെ തീരുമാനം നീട്ടിവെക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍, അവശ്യസാധന സബ്‌സിഡിയില്‍ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്. അതത് സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനുള്ള തുക അവിടെ നിന്ന് തന്നെ സമാഹരിക്കാനും നിര്‍ദ്ദേശമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com