തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. പൗര പ്രമുഖർക്കായി ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്.
5 തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിങ് സ്ഥാപനം വിളമ്പിയത്. മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി പുറത്ത് വന്നിരുന്നു.
7.86 ലക്ഷം കൂടി അധികഫണ്ട് അനുവദിച്ചതോടെ ഓണസദ്യയുടെ ആകെ ചെലവ് 26, 86, 130 രൂപ ആയി ഉയർന്നു. എതു വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല. ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു.
സ്പീക്കർ എഎൻ ഷംസീറും നിയമസഭയിൽ പ്രത്യേകമായി ഓണസദ്യ ഒരുക്കിയിരുന്നു. പുതുവത്സരത്തോട് അനുബന്ധിച്ച് മൂന്നാം തീയതി മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വിരുന്നൊരുക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക