കാര്‍ തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി, സീറ്റുകള്‍ക്കടിയില്‍ രഹസ്യ അറകള്‍; സ്‌പോഞ്ചിന് പകരം കഞ്ചാവ്, ഓരോ സംസ്ഥാനത്തും അവിടത്തെ നമ്പര്‍ പ്ലേറ്റ് 

വാളയാറില്‍ വ്യാഴാഴ്ച നടന്ന കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കഞ്ചാവ് സൂക്ഷിക്കാൻ കാറിനുള്ളിലെ രഹസ്യഅറ, സ്ക്രീൻഷോട്ട്
കഞ്ചാവ് സൂക്ഷിക്കാൻ കാറിനുള്ളിലെ രഹസ്യഅറ, സ്ക്രീൻഷോട്ട്

പാലക്കാട്:  വാളയാറില്‍ വ്യാഴാഴ്ച നടന്ന കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലാവാതിരിക്കാന്‍ സംസ്ഥാന അതിര്‍ത്തികള്‍ തോറും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിക്കൊണ്ടാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആന്ധ്ര അതിര്‍ത്തി വരെ ആന്ധ്ര രജിസ്‌ട്രേഷനായിരിക്കുമെങ്കില്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് കടന്നാല്‍ തമിഴ്‌നാടിന്റെ നമ്പര്‍ പ്ലേറ്റിലേക്ക് മാറും. വാളയാര്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് കേരള രജിസ്‌ട്രേഷനിലേക്കും കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി. എന്നാല്‍ അതിവിദഗ്ധമായി വാളയാര്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ കേരള പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

ഇന്നലെ കാറില്‍ കടത്തുകയായിരുന്ന 77 കിലോ കഞ്ചാവാണ് പിടികൂടിയത്. മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി സ്വദേശി സുരേഷ് കുമാര്‍ എന്നിവരെ വാളയാര്‍ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. പരിശോധിക്കാനായി കാര്‍ തുറന്നു നോക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഞെട്ടി. കാറിന്റെ സീറ്റുകള്‍ക്കടിയില്‍ എട്ട് രഹസ്യ അറകളാണ് നിര്‍മിച്ചിരുന്നത്. ഓരോ അറയിലും സ്‌പോഞ്ചിന് പകരം കഞ്ചാവ് ആണ് നിറച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 75 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് പതിവായി കഞ്ചാവ് കൈമാറിയിരുന്ന സംഘമാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com