ഗണേഷ് കുമാറിന് സിനിമ ഇല്ല, ഗതാഗത വകുപ്പു മാത്രം; മാറ്റം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്  

തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ്
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ/ ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. 

നടന്‍ കൂടിയായ ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പും നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം പരിഗണിച്ചത്.

രണ്ടര വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആന്റണി രാജുവിനു പകരം ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും അഹമ്മദ് ദേവര്‍കോവിലിനു പകരം കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖ വകുപ്പും കൈകാര്യം ചെയ്യാനാണ് എല്‍ഡിഎഫില്‍ തുടക്കത്തില്‍ ഉണ്ടായ ധാരണ. ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ തീരുമാനം. നിലവില്‍ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com