കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കോണ്‍ഗ്രസിന്റെ 'സമരാഗ്‌നി' ജാഥ ജനുവരി 21ന് തുടങ്ങും

140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സമരാഗ്‌നി എന്ന പേരില്‍ കെപിസിസി നടത്തുന്ന കേരള പര്യടനം ജനുവരി 21ന് തുടങ്ങും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പര്യടനം നയിക്കും. 21ന് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് സമാപിക്കും.

140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

അതേസമയം, ജനുവരി 19ന് നിയമസഭ തുടങ്ങാനിരിക്കെ യാത്രയുടെ തിയതിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നത്.

ചികിത്സാവശ്യാര്‍ഥം അമേരിക്കയ്ക്ക് പോകാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ ഒരുക്കങ്ങളില്‍ പങ്കാളിയാവുക. സുധാകരന്റെ അഭാവത്തില്‍ താല്‍ക്കാലിക ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. അധ്യക്ഷന്റെ അസാന്നിധ്യത്തിലായിരിക്കും പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ നടക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com