കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌കൂള്‍ കുട്ടികളുടെ കയ്യാങ്കളി; ട്രെയിന്‍ നിര്‍ത്തിയിട്ടു

നഗരത്തിലെ ഒരു സ്‌കൂളിലെ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ റെയില്‍വേ ട്രാക്കിലെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ സ്‌കൂള്‍ കുട്ടികളുടെ അടിപിടി. നഗരത്തിലെ ഒരു സ്‌കൂളിലെ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ റെയില്‍വേ ട്രാക്കിലെത്തിയത്. ട്രാക്കിലെത്തിയിട്ടും കുട്ടികള്‍ കയ്യാങ്കളി തുടര്‍ന്നു. 

ഈ സമയത്ത് ട്രാക്കിലൂടെ വരികയായിരുന്ന ട്രെയിന്‍ കുറച്ചുനേരം നിര്‍ത്തിയിടുകയും ചെയ്തു. വിവരം ലോക്കോ പൈലറ്റ് സംഭവം ആര്‍പിഎഫിനെ അറിയിച്ചു. സംഭവത്തില്‍ ആര്‍പിഎഫ്. അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com