ജീവനക്കാരുടെ കൂട്ട അവധിയിൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടിട്ടില്ല; കളക്ടർക്ക് റിപ്പോർട്ട് നൽകി

ഓഫീസിന്റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്നും തഹസിൽദാരും ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹൽസിദാരും ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ ഓഫിസിൽ ഉണ്ടായിരുന്നു
കോതമം​ഗലം താലൂക്ക് ഓഫിസ്/ ചിത്രം സ്ക്രീൻഷോട്ട്
കോതമം​ഗലം താലൂക്ക് ഓഫിസ്/ ചിത്രം സ്ക്രീൻഷോട്ട്

കൊച്ചി: കോതമം​ഗലം താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത സംഭവത്തിൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടില്ലെന്ന് തഹൽസി​ദാർ
ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകി. ജീവനക്കാരുടെ കൂട്ട അവധി വിവാദമായതോടെ കളക്ടർ തഹൽസിദാരിനോട് വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരത്ത് ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് ജീവനക്കാർ പോയത്. ആ സമയം ഓഫീസിന്റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്നും തഹസിൽദാരും ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹൽസിദാരും ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ ഓഫിസിൽ ഉണ്ടായിരുന്നു.

അന്വേഷണ-അപേക്ഷ കൗണ്ടറുകൾ പ്രവർത്തിച്ചു. വില്ലേജ് ഓഫീസിൽ ജീവനക്കാർ ഉണ്ടായിരുന്നതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കല്യാണത്തിന് പങ്കെടുക്കാൻ പോയ ജീവനക്കാർ നിയമപ്രകാരം അവധിയെടുത്താണ് പോയതെന്നും റിപ്പോർട്ടിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com