മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ബില്ലുകളിൽ ഒപ്പിട്ടില്ല, ​ഗവർണർ ഹൈദരാബാദിലേക്ക് പോയി

ബില്ലുകളിൽ കൂടുതൽ ആലോചന വേണമെന്ന് നിലപാട്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി. അഞ്ച് മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകിയിട്ടും ബില്ലുകളുടെ കാര്യത്തിൽ കൂടുതൽ ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന നിലപാടാണ് ​ഗവർണർ സ്വീകരിച്ചത്. 

എന്നാൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവർണർ ബില്ലുകൾ സംബന്ധിച്ച ഫയൽ പരിശോധിച്ചില്ല. അത്യാവശ്യ കാര്യങ്ങൾ ഇ-ഫയലായി നൽകാൻ നിർദേശിച്ചിട്ടാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് പുനസംഘടന ബില്ലിന് അവതരണ അനുമതിയും നൽകിയിട്ടില്ല. ഇത് തിങ്കളാഴ്ച നിയമസഭയിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com