തൃശൂരിൽ ഒൻപതുകാരനും 19കാരനും കടിയേറ്റു; വീണ്ടും തെരുവു നായ ആക്രമണം

കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു (19) എന്നിവർക്കാണ് പരിക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു. പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം. 

കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു (19) എന്നിവർക്കാണ് പരിക്കേറ്റത്. 

ആരവിന് ഇടതു കൈയിലും വിഷ്ണുവിന് വലതു കൈയിലുമാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com