ഷാരുഖിനും മമ്മൂട്ടിക്കും മിയ ഖലീഫയ്ക്കും മുസ്ലീം ലീ​ഗ് അം​ഗത്വം; ഞെട്ടി നേതൃ‌ത്വം; അന്വേഷണം

നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽ നിന്നുള്ള അം​ഗങ്ങളുടെ ലിസ്റ്റിലാണ് താരങ്ങളുടെ പേരുള്ളത്. 
ഷാരുഖ് ഖാൻ, മമ്മൂട്ടി/ ഫെയ്സ്ബുക്ക്, മുസ്ലീം ലീ​ഗ് പതാക/ ഫയൽ ചിത്രം
ഷാരുഖ് ഖാൻ, മമ്മൂട്ടി/ ഫെയ്സ്ബുക്ക്, മുസ്ലീം ലീ​ഗ് പതാക/ ഫയൽ ചിത്രം

തിരുവനന്തപുരം; കഴിഞ്ഞ മാസം 31 നാണ് കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം പൂർത്തിയായത്. എന്നാൽ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് പുതുതായി അം​ഗത്വം എടുത്തവരുടെ ലിസ്റ്റിലെ പേരുകൾ കണ്ട് നേതൃത്വം ഞെട്ടി. സൂപ്പർസ്റ്റാർ ഷാരുഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി എന്നിവർക്കൊപ്പം മിയ ഖലീഫയും ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്. സംഭവം ചർച്ചയായതോടെ അന്വേഷിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. 

വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടികയിലാണ് താരങ്ങൾ ഇടംനേടിയത്. 

സാധാരണ പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആൾബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടർ സെന്ററുകളെ എൽപിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസർ. സംഭവം ശ്രദ്ധയിൽപെട്ടെന്നും അന്വേഷണത്തിനു നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തു വട്ടിയൂർക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തിൽ ക്രമക്കേടു നടന്നതായാണ് ഒരു വിഭാഗം പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com