സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസ്: നാലം​ഗ സംഘത്തിലെ ഒരാൾ പിടിയിൽ 

സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസിൽ കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശി രജീഷ് അറസ്റ്റിൽ
കാറിന്‍റെ മുൻവശത്തെ ചില്ല് തകർന്ന നിലയിൽ/ വിഡിയോ സ്ക്രീൻഷോട്ട്
കാറിന്‍റെ മുൻവശത്തെ ചില്ല് തകർന്ന നിലയിൽ/ വിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

തൃശ്ശൂര്‍: സിനിമാ താരം സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശി രജീഷ് (33) ആണ് പിടിയിലായത്. ഇന്നലെ തൃശൂർ കുഴിക്കാട്ടുശേരിയിൽ വെച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലം​ഗ സംഘം കാർ ആക്രമിക്കുകയായിരുന്നു. മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്നപ്പോൾ  കാറിൽ സുനിൽ സുഗത ഇല്ലായിരുന്നു. 

കാറിലുണ്ടായിരുന്ന അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്‌ജു മാധവ് എന്നിവർക്ക് ആക്രമണത്തിൽ മർദ്ദനമേറ്റിരുന്നു. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയതായിരുന്നു ഇവര്‍. ഇടവഴിയിലൂടെ പോകുമ്പോൾ കാർ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പൊലീസ് പറ‍ഞ്ഞു. കാറിന്‍റെ മുൻവശത്തെ ചില്ല് തല്ലിതകർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com