ട്രാക്ക് നവീകരണം; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ചില വണ്ടികള്‍ റദ്ദാക്കുകയും ചിലവ വൈകുകയും ചെയ്യുമെന്ന് റെയില്‍വേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഒല്ലൂരിലും തൃപ്പൂണിത്തുറ യാഡിലും ട്രാക്ക് നവീകരണം നടത്തുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഏതാനും ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തി. ചില വണ്ടികള്‍ റദ്ദാക്കുകയും ചിലവ വൈകുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

ഷൊര്‍ണൂരില്‍ നിന്നു രാവിലെ 3.30നു പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജംക്ഷന്‍ - എറണാകുളം എക്‌സ്പ്രസ് (06017) 22, 29 തീയതികളില്‍ റദ്ദാക്കി. ചെന്നൈ എഗ്മൂര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) 21, 28 തീയതികളില്‍ ചാലക്കുടിക്കും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. 

ഗുരുവായൂരില്‍ നിന്നു രാവിലെ 3.25നു പുറപ്പെടേണ്ട ഗുരുവായൂര്‍ - തിരുവനന്തപുരം എക്‌സ്പ്രസ് (16341) 22, 29 തീയതികളില്‍ എറണാകുളം ജംക്ഷനില്‍ നിന്നു രാവിലെ 5.20ന് ആകും സര്‍വീസ് തുടങ്ങുക. തിരുവനന്തപുരം - ഗുരുവായൂര്‍ എക്‌സ്പ്രസ് (16342) 21, 28 തീയതികളില്‍ എറണാകുളം ജംക്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഗുരുവായൂര്‍ - പുനലൂര്‍ എക്‌സ്പ്രസ് (16328) 21, 28 തീയതികളില്‍ ഗുരുവായൂരില്‍ നിന്നു 45 മിനിറ്റ് വൈകിയാവും പുറപ്പെടുക. അജ്മീര്‍ - എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് (12978) 20, 27 തീയതികളില്‍ തൃശൂര്‍ വരെയേ സര്‍വീസ് നടത്തൂ. മൈസൂരു ജംക്ഷന്‍ - കൊച്ചുവേളി എക്‌സ്പ്രസ് (16315) 21, 28 തീയതികളില്‍ രണ്ടു മണിക്കൂര്‍ വൈകിയാകും മൈസൂരുവില്‍ നിന്നു യാത്ര തുടങ്ങുകയെന്നും അറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ '

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com