എറണാകുളം- വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് നീട്ടി; റിസര്‍വേഷന്‍ ഇന്ന് മുതല്‍

എറണാകുളം- വേളാങ്കണ്ണി- എറണാകുളം പ്രതിവാര സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം- വേളാങ്കണ്ണി- എറണാകുളം പ്രതിവാര സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. എറണാകുളം ജംഗ്ഷനില്‍ നിന്ന് ശനിയാഴ്ചകളില്‍ പുറപ്പെടുന്ന എറണാകുളം- വേളാങ്കണ്ണി ജംഗ്ഷന്‍ (06035) സ്‌പെഷ്യല്‍ ഫെബ്രുവരി 25 വരെയുണ്ടാകും.

ഞായറാഴ്ചകളില്‍ വേളാങ്കണ്ണി ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന വേളാങ്കണ്ണി- എറണാകുളം ( 06036) ഫെബ്രുവരി 26 വരെ സര്‍വീസ് നടത്തും. സമയക്രമം, സ്റ്റോപ്പുകള്‍ എന്നിവയില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ഇന്ന് ( വെള്ളിയാഴ്ച) തുടങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com