കണ്ണൂര്‍: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി. കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. തിങ്കളാഴ്ചയാണ് ഇയാള്‍ കീഴടങ്ങിയത്.
2018 മുതല്‍ പല ദിവസങ്ങളിലും അമ്മയുടെ സഹായത്തോടെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇയാള്‍ തിരിച്ചെത്തി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കീഴങ്ങിയത്.
അമ്മയുടെ സഹായത്തോടെയാണ് പ്രതി കുട്ടിയെ ചൂഷണം ചെയ്തതെന്നാണ് പൊലീസും പറയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം; മനുഷ്യരിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ, മൃഗശാല അടച്ചിടില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ