വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി; തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

പൂവച്ചലില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൂവച്ചലില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ് വെട്ടേറ്റത്. പത്തുപേരടങ്ങിയ സംഘമാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമികളുടെ കൈയില്‍ നിന്ന് നഷ്ടമായ വാള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുടുംബവഴക്കിനിടെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിലെത്തിയ സംഘമാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി ഫറൂഖിനെ വെട്ടിയത്. സംഭവത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം തുടങ്ങി. 

കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഫറൂഖിനെ ആക്രമിച്ചത് സഹോദരിയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് എന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com