തലയ്ക്ക് പിന്നിൽ മുറിവ്, വനിതാ സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചതിൽ ദുരൂഹത; പരാതി

വനിതാ സുഹൃത്തിൻറെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: വനിതാ സുഹൃത്തിൻറെ വീട്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വയല കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ എസ് അരവിന്ദാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് അരവിന്ദിന്റെ ബന്ധു അരുൺ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.

ഈമാസം ഒമ്പതിനാണ് സംഭവം. അരവിന്ദിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരണം സംഭവിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിക്കുമ്പോൾ അരവിന്ദിന്റെ തലയ്ക്കുപിന്നിൽ മുറിവ് ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com