കെഎസ്ഇബി ജീവനക്കാർ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയിൽ തട്ടി, കാലിന്റെ ഒരു ഭാഗം ചീന്തിപ്പോയി; 9-ാം ക്ലാസുകാരൻ ആശുപത്രിയിൽ

കെഎസ്ഇബി ജീവനക്കാർ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനുപയോഗിക്കുന്ന പണിയായുധമാണ് അപകടമുണ്ടാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: റോഡരികിൽ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയിൽ ചവിട്ടി ഒമ്പതാം ക്ലാസുകാരന് ഗുരുതരപരിക്ക്. പരിക്കേറ്റ അർണവിനെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 

കൊയിലാണ്ടി പൊയിൽക്കാവിൽ ഇന്നലെ രാവിലെയാണ് സംഭവം. കെഎസ്ഇബി ജീവനക്കാർ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനുപയോഗിക്കുന്ന പണിയായുധമാണ് ഈ തോട്ടി. റോഡിലൂടെ സൈക്കിളിൽ പോവുകയായിരുന്ന അർണവ് മറുവശത്ത് നിന്ന് വാഹനങ്ങൾ വന്നതുകണ്ട് സൈഡിലേക്ക് നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആയുധം തട്ടി കാലിന്റെ ഒരു ഭാഗം ചീന്തിപ്പോയെന്നും അർണവിന്റെ അമ്മ പറഞ്ഞു. ത്വക്കുൾപ്പെടെ പോയതിനാൽ തുന്നലിടുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com