ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി; ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ 

കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസില്‍ വാമദേവന്റെ (67) മൃതദേഹമാണ് മാറിപ്പോയത്. വാമദേവന്റെ മൃതദേഹത്തിനു പകരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പാങ്ങലുകാട് ശോഭ വിലാസത്തില്‍ രാജേന്ദ്രന്റെ (70) മൃതദേഹം നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വാമദേവന്റെ മൃതദേഹം ഇന്നലെ രാവിലെ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. രാവിലെ 10.30ന് മൃതദേഹം കൊണ്ടു പോകാന്‍ ബന്ധുക്കള്‍ എത്തി.  ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വയ്യാനം വാച്ചീക്കോണത്തുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും മുന്‍പ് ബന്ധുക്കളെ കാണിച്ചപ്പോഴാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് അറിഞ്ഞത്. ഉടന്‍ ആംബുലന്‍സില്‍ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തിരികെ എത്തിച്ചു. പിന്നീട് വാമദേവന്റെ മൃതദേഹം ഏറ്റുവാങ്ങി കൊണ്ടു വന്നു സംസ്‌കാരം നടത്തി. 

ഇതേ സമയം മാറി നല്‍കിയ പാങ്ങലുകാട് ശോഭ വിലാസത്തില്‍ രാജേന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ ഇന്ന് ഏറ്റുവാങ്ങും. രാജേന്ദ്രന്റെ മകന്‍ വിദേശത്ത് നിന്നു എത്തിയ ശേഷം സംസ്‌കരിക്കുന്നതിനു വേണ്ടിയാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com