ഇനി ഉറങ്ങി 'റിലാക്സ്' ചെയ്തും യാത്ര ചെയ്യാം; വരുന്നു സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസുകൾ

ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട്‌ സീറ്റർ കം സ്ലീപ്പർ ബസുമായി  കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌
സ്വിഫ്റ്റ് ബസ് (ഫയല്‍ ചിത്രം)
സ്വിഫ്റ്റ് ബസ് (ഫയല്‍ ചിത്രം)

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട്‌ സീറ്റർ കം സ്ലീപ്പർ ബസുമായി  കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ടു ബസുകളാണ് നിരത്തിലിറക്കുക. ബസുകളിൽ 25 വീതം സീറ്റുകളും 15 വീതം ബെർത്തുകളുമുണ്ടാകും. 

എയർ സസ്‌പെൻഷൻ, റിക്ലയിനിങ് സീറ്റുകൾ, സീറ്റുകൾക്കുസമീപം ചാർജിങ് പോയിന്റുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങളുമുണ്ടാകും. ടിക്കറ്റ്‌ നിരക്ക്‌ ബെർത്തിന്‌ മറ്റുസീറ്റിനേക്കാൾ 25 ശതമാനം അധികമായിരിക്കും. വോൾവോ ബസിന്റെ ടിക്കറ്റ്‌ നിരക്കിനേക്കാൾ കുറവിൽ യാത്ര ചെയ്യാം. രാത്രി സർവീസുകളായിരിക്കും. ഗജരാജ എസി സ്ലീപ്പർ,ഗരുഡ എസി സീറ്റർ, നോൺ എസി സീറ്റർ, സൂപ്പർഫാസ്റ്റുകൾ എന്നിവയാണ്‌ സ്വിഫ്‌റ്റിനായി ദീർഘദൂര സർവീസ് നടത്തുന്നത്‌.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com