'ഇനി പറഞ്ഞ സമയത്ത് സ്ഥലത്തെത്തും'; കെഎസ്ആർടിസി, സ്വിഫ്റ്റ്  സൂപ്പർ ഫാസ്റ്റ് ബസുകളുടെ വേ​ഗം 80 കിലോമീറ്റർ

കെഎസ്ആർടിസി, സ്വിഫ്റ്റ്  സൂപ്പർ ഫാസ്റ്റ് ബസുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗത്തിൽ ഓടും
സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്, ഫയൽ/ ഫെയ്സ്ബുക്ക്
സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്, ഫയൽ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി, സ്വിഫ്റ്റ്  സൂപ്പർ ഫാസ്റ്റ് ബസുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗത്തിൽ ഓടും. നിലവിലുണ്ടായിരുന്ന സംസ്ഥാന സർക്കാർ വിജ്ഞാപനം അനുസരിച്ച് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് മണിക്കൂറിൽ 60 കിലോമീറ്ററാണ്‌ വേഗപരിധി നിശ്‌ചയിച്ചത്‌. വിവിധ നിരത്തുകളിൽ കേന്ദ്ര നിയമമനുസരിച്ചുള്ള വേഗത ഇല്ലാത്തത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി പരാതി വ്യാപകമായിരുന്നു.കേരളത്തിലെ റോ‍ഡുകളിലെ വേഗത പുനനിർണ്ണയിച്ച് കൊണ്ട് സർക്കാർ ഉത്തരവായതോടെയാണ് കെഎസ്ആർടിസിയുടെയും, കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെയും വേഗത 80 കിലോ മീറ്ററാക്കാൻ തീരുമാനിച്ചത്‌. 

പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ചില റോഡുകളിൽ 95 കിലോമീറ്റർ വരെ വേഗപരിധി ഉണ്ടെങ്കിലും കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെ വേഗത  80 കിലോ മീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു.  അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ഗജരാജ് എസി സ്ലീപ്പർ  ബസ്സുകളിലെ വേഗത 95 കിലോമീറ്ററായി  ക്രമീകരിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com