ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മഴക്കെടുതിയില്‍ കുട്ടികള്‍ക്ക് കൈത്താങ്ങ്; ഹെല്‍പ്പ് ലൈനുമായി ശിശുക്ഷേമ സമിതി

സംസ്ഥാനത്ത് കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന ശിശുക്ഷേമ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന ശിശുക്ഷേമ സമിതി. കുട്ടികള്‍ക്കായുള്ള അവശ്യസേവനത്തിനു സമിതിയുടെ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ 1517-ല്‍ ബന്ധപ്പെട്ടാല്‍ സേവനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു.

കെടുതികള്‍ നേരിടുന്ന ഇടങ്ങളിലെ കുട്ടികളുടെ മനസ്സിനേല്‍ക്കുന്ന ആഘാതം വളരെ വലുതാണ്. ഇതിനെ ലഘൂകരിക്കാന്‍ വേണ്ട കൌണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശിശുക്ഷേമ സമിതി മുന്നിട്ടിറങ്ങും. നേരിട്ടും ഓണലൈന്‍ മുഖേനയും കൗണ്‍സിലിംഗ് ലഭ്യമാകും. തിരുവനന്തപുരത്ത് ഹെല്‍പ്പ് ലൈന്‍ സെന്റില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അതാത് ജില്ലാ സമിതി സെക്രട്ടറിമാര്‍ക്ക് കൈമാറും. ഈ സേവനം പരമാവധി വിനിയോഗിക്കണമെന്ന് ജിഎല്‍ അരുണ്‍ഗോപി അഭ്യര്‍ത്ഥിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com