യുഎഇയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് അനുവദിക്കണം; കുതിച്ചുയരുന്ന വിമാന നിരക്കില്‍ കേന്ദ്രത്തിന് കത്തയച്ച്  മുഖ്യമന്ത്രി 

പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണം സീസണ്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ /ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കുതിച്ചുയരുന്ന ഫ്‌ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. 

പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണം സീസണ്‍.ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ധന. കുതിച്ചുയരുന്ന ഫ്‌ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാല്‍ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണം. ആവശ്യമെങ്കില്‍ ആഗസ്ത് 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍ നിന്നും പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com