മഴ കനത്തു; തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ പ്രവേശനം നിരോധിച്ചു

പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ന് സന്ദർശക്ക് പ്രവേശനം അനുവദിക്കില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻ്ററുകളിൽ നിയന്ത്രണം. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ന് സന്ദർശക്ക് പ്രവേശനം അനുവദിക്കില്ല. തിരുവനന്തപുരത്ത് നഗര മലയോര മേഖലകളിൽ മണിക്കൂറുകളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

മഴയും കാറ്റും ശക്തമായതിനെ തുടർന്ന് ഇന്നലെ പൊന്മുടിയിലെ മൂന്നാം വളവിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടിരുന്നു. രാവിലെ റോഡിനു കുറുകെയാണു മരം വീണത്. തുടർന്നു വിതുരയിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തി മരം മുറിച്ചു നീക്കി. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആർടിസി ബസും കുടുങ്ങി.മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി ഹെയർപിൻ വളവുകളിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com