ഒരു കുട്ടിക്ക് 4 രൂപ കൂട്ടണം; ഉച്ചഭക്ഷണ വിഹിതം കൂട്ടണമെന്ന ആവശ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് 

കഴിഞ്ഞ വർഷങ്ങളിലും വിഹിതം കൂട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടെങ്കിലും  പരിഗണിക്കപ്പെട്ടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഓരോ കുട്ടിക്കുമുള്ള വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് ധനവകുപ്പിനോടു ശുപാർശ ചെയ്തു. ഓരോ കുട്ടികൾക്കുമുള്ള വിഹിതം 4 രൂപ വീതം കൂട്ടണം എന്നാണ് ആവശ്യം. 

150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് 8 രൂപയും അതിൽ കൂടുതലുള്ളയിടങ്ങളിൽ 6 രൂപയുമാണ്  നിലവിൽ നൽകുന്നത്. ഇതിൽ നിന്നാണ് 4 രൂപ കൂട്ടാൻ ശുപാർശ ചെയ്തത്. പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെയായി തിരിച്ച് ചെലവുകണക്കാക്കി തുക അനുവദിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷങ്ങളിലും വിഹിതം കൂട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടെങ്കിലും  പരിഗണിക്കപ്പെട്ടില്ല. ഉച്ചഭക്ഷണ ഫണ്ടിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകേണ്ടത് ഈ തുകയിൽ നിന്നാണ്. പലപ്പോഴും ഫണ്ട് സമയത്ത് ലഭിക്കാത്തതിനാൽ സ്കൂളുകൾ പണം കണ്ടെത്തി സാധനങ്ങൾ വാങ്ങിക്കുകയാണ് ചെയ്യാറുള്ളതെന്ന് പരാതിയുണ്ട്. ‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com