അപസ്മാരം വന്നപ്പോൾ കൈവിലങ്ങ് മാറ്റി, പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി; കണ്ടെത്തിയത് കുറ്റിക്കാട്ടിൽ

അരമണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇയാൾ പിടിയിലായി
യദുകൃഷ്ണൻ
യദുകൃഷ്ണൻ

അരൂർ: മയക്കുമരുന്നുമായി പിടിയായ പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത് പൊലീസിനെ വട്ടംകറക്കി. ആലപ്പുഴയിലെ അരൂർ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അരൂർ ചാലാറയാൽ യദുകൃഷ്ണനെ (27) പൊലീസ് എംഡിഎംഎയുമായി പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ ഇയാൾ ഇറങ്ങിയോടി. അരമണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇയാൾ പിടിയിലായി. 

ഇയാളെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ അപസ്മാരം വന്നതിനെ തുടർന്ന് വിലങ്ങ് മാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി ഇറങ്ങിയോടിയത്. എക്സൈസ് ഓഫീസർമാർ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ്  ഓടി രക്ഷപ്പെട്ടതെന്നാണ് പ്രതി പറയുന്നത്  മൂർത്തിങ്കൽ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ എക്സൈസിന് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാൾ പിടിയിലായത്. എംഡിഎംഎ യുമായാണ് ഇയാൾ പിടിയിലായിരുന്നത്. കേസിൽ രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. 98 ഗ്രാം എംഡിഎംഎ യുമായാണ് ഇയാൾ പിടിയിലാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com