സ്വകാര്യ ബില്‍ പിന്‍വലിച്ചിട്ടില്ല; നടക്കുന്നത് അനാവശ്യമായ വിവാദം; ഹൈബി ഈഡന്‍

ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയപരമായ നിലപാടല്ല എന്ന് ഔദ്യോഗികമായി അറിയിച്ചാല്‍ തീര്‍ച്ചയായും അതിനെ കുറിച്ച് മറ്റുകാര്യങ്ങള്‍ ആലോചിക്കും.
ഹൈബി ഈഡന്‍/ഫെയ്‌സ്ബുക്ക്
ഹൈബി ഈഡന്‍/ഫെയ്‌സ്ബുക്ക്

കൊച്ചി:  കൊച്ചി തലസ്ഥാനമാക്കണമെന്ന സ്വകാര്യ ബില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. സ്വകാര്യ ബില്‍ താന്‍ പിന്‍വലിച്ചിട്ടില്ല. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ അനാവശ്യമായ വിവാദമാണ് നടക്കുന്നതെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

'ഒരിക്കലും പാര്‍ട്ടിയുമായി ആലോചിച്ചല്ല സ്വകാര്യബില്‍ കൊടുക്കാറുള്ളത്. ഒരു സ്വകാര്യ മെമ്പര്‍ ബില്‍ എന്നത് ഒരാശയം പ്രചരിപ്പിച്ച് അത് ചര്‍ച്ച ചെയ്യുകയെന്നതാണ്. ഇത് വളരെ നേരത്തെ കൊടുത്തതുമാണ്. എല്ലാ സ്വകാര്യ ബില്ലുകളും പാര്‍ലമെന്റ്  സ്വീകരിക്കാറില്ല. ലോട്ട് ഇട്ട് എടുക്കാറാണ് പതിവ്. ഇക്കാര്യത്തില്‍ അനാവശ്യമായ വിവാദമാണ് നടക്കുന്നത്'- ഹൈബി പറഞ്ഞു. 'പാര്‍ലമെന്റില്‍ നല്‍കിയ ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അങ്ങനെയിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്വകാര്യബില്ലിലെ ഉള്ളടക്കം പുറത്ത് പോയത് എങ്ങനെയാണ്' ഹൈബി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് വിവാദങ്ങളില്‍ നിന്ന് ഒളിച്ചാടാന്‍ വേണ്ടിയാണ് ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും ഹൈബി പറഞ്ഞു. 

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുടെ അവകാശം മാത്രമാണ് താന്‍ ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയപരമായ നിലപാടല്ല എന്ന് ഔദ്യോഗികമായി അറിയിച്ചാല്‍ തീര്‍ച്ചയായും അതിനെ കുറിച്ച് മറ്റുകാര്യങ്ങള്‍ ആലോചിക്കും. പാര്‍ട്ടി പറയുന്നതാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം. നേരത്തെ പലരും ഉട്ടോപ്യന്‍ ചിന്തകളുളള സ്വകാര്യ ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. താന്‍ തന്നെ നിരവധി സ്വകാര്യബില്‍ പാര്‍ലമെന്റില്‍ നല്‍കിയിട്ടുണ്ട്. അന്നൊന്നും ഇത്തരം വിവാദം ഉണ്ടായിരുന്നില്ല. സംസ്ഥാനസര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ബിജെപിയുടെ സഹായത്തോടെയാണ് ഈ ബില്‍ ചോര്‍ത്തി നല്‍കിയതെന്ന് ഹൈബി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com