കൊച്ചിയില്‍ ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി, രണ്ടാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

തൈക്കുടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു
ആയുര്‍വേദ ആശുപത്രിയില്‍ അപകടത്തിന് കാരണമായ ലിഫ്റ്റിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
ആയുര്‍വേദ ആശുപത്രിയില്‍ അപകടത്തിന് കാരണമായ ലിഫ്റ്റിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

കൊച്ചി: തൈക്കുടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒഡീഷ സ്വദേശി പ്രദൂഷ പാത്രോ, ജീവനക്കാരി സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

സൂര്യ സരസ് ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി രണ്ടാം നിലയില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇതില്‍ കുടുങ്ങിപ്പോയ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും കാലിനുമാണ് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേന എത്തി ലിഫ്റ്റ് പൊളിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. 

ഹൈഡ്രോളിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ആയിരുന്നു. ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറിയാണ് അപകടം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com