46 മണിക്കൂര്‍ പിന്നിട്ടു, കിണറില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാനായില്ല; രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക് 

വിഴിഞ്ഞത്ത് കിണറില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളിക്ക് വേണ്ടിയുള്ള രക്ഷാദൗത്യം അന്തിമ ഘട്ടത്തിലേക്ക്
വിഴിഞ്ഞത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു, സ്ക്രീൻഷോട്ട്
വിഴിഞ്ഞത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു, സ്ക്രീൻഷോട്ട്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളിക്ക് വേണ്ടിയുള്ള രക്ഷാദൗത്യം അന്തിമ ഘട്ടത്തിലേക്ക്. കിണറ്റില്‍ തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചില്‍ രണ്ടു രാത്രിയും രണ്ടു പകലും പിന്നിട്ടിരിക്കുകയാണ്. തമിഴ്നാട് സ്വദേശി മഹാരാജനാണ് അപകടത്തില്‍പ്പെട്ടത്. മണ്ണും ചെളിയും നീക്കം ചെയ്യേണ്ടി വരുന്നതാണ് രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. കേരളം കണ്ടതില്‍ വച്ച് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. 

വിഴിഞ്ഞം മുക്കോലയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.  90 അടി താഴ്ചയിലാണ് മഹാരാജന്‍ കുടുങ്ങിയത്.  മണ്ണ് വീണ്ടും ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുന്നതും കിണറ്റില്‍ വെള്ളം നിറയുന്നതുമാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയായത്. രണ്ട് കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്കും താഴെയാണ് മഹാരാജന്‍ കുടുങ്ങിയത്. റിങ്ങുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കിണറ്റില്‍ വീണ മോട്ടോര്‍ എടുക്കാനായാണ് മഹാരാജന്‍ കിണറ്റില്‍ ഇറങ്ങിയത്. 

എന്‍ഡിആര്‍എഫിന്റെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കോരിയെടുക്കുന്നതിന്റെ ഇരട്ടി മണ്ണ് ഇടിഞ്ഞു വീഴുന്നതാണ് തെരച്ചിലിന് വെല്ലുവിളിയായത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോള്‍ രണ്ടുപേര്‍ വീതം കിണറ്റില്‍ ഇറങ്ങി മണ്ണും ചെളിയും നീക്കം ചെയ്ത് മഹാരാജന്റെ അരികിലേക്ക് എത്താനുള്ള ശ്രമമാണ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com