ഹിമാചലിൽ കുടുങ്ങി മലയാളികൾ; ട്രക്കിങ്ങിനുപോയ രണ്ടു പേർ തോഷിൽ, മണാലിയിലുള്ള 27 മലയാളി ഡോക്ടർമാർ സുരക്ഷിതർ

വര്‍ക്കല സ്വദേശി യാക്കൂബ് കൊല്ലം സ്വദേശി സെയ്ദലി എന്നിവരാണ് മണാലിക്ക് സമീപം തോഷിൽ കുടുങ്ങിയത്
കനത്ത മഴയിൽ മാണ്ടിയിലെ നദി കരകവിഞ്ഞപ്പോൾ/ഫോട്ടോ: പിടിഐ
കനത്ത മഴയിൽ മാണ്ടിയിലെ നദി കരകവിഞ്ഞപ്പോൾ/ഫോട്ടോ: പിടിഐ

ന്യൂഡൽഹി: കനത്ത നാശം വിതച്ചുകൊണ്ട് ഉത്തരേന്ത്യയിൽ മഴ തുടരുകയാണ്. അതിനിടെ ഹിമാചൽ പ്രദേശിൽ രണ്ട് മലയാളികൾ ഒറ്റപ്പെട്ടു. വര്‍ക്കല സ്വദേശി യാക്കൂബ് കൊല്ലം സ്വദേശി സെയ്ദലി എന്നിവരാണ് മണാലിക്ക് സമീപം തോഷിൽ കുടുങ്ങിയത്. 

ട്രക്കിങ്ങിനായാണ് ഇരുവരും ഹിമാചൽ പ്രദേശിൽ പോയത്. ഇന്നലെ രാവിലെ മുതല്‍ ഇവരെ ഫോണിലും ബന്ധപ്പെടാനായിട്ടില്ല. ഇവരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി യുവാക്കളുടെ ബന്ധുക്കൾ രം​ഗത്തെത്തി.

മണാലിയിൽ കുടുങ്ങിയ 27 മലയാളി ഡോക്ടർമാർ സുരക്ഷിതരെന്ന് കെവി തോമസ്. എറണാകുളം മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്. ഇവരുമായി സംസ്ഥാന സർക്കാർ ആശയവിനിമയം നടത്തിയെന്ന് കെവി തോമസ് വ്യക്തമാക്കി. 18 ഡോക്ടർമാർ മണാലിയും ബാക്കിയുള്ളവർ കോക്സറിലുമാണ് ഉള്ളത്. ഇന്നലെ ഉച്ച മുതൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. 

മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ ഉത്തേരന്ത്യയില്‍ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. പല നഗരങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. ഹിമാചല്‍ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങളും കടകളും ഒലിച്ചുപോയി. കുത്തിയൊലിച്ചുവന്ന പ്രളയ ജലത്തില്‍ വീട് ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.രവി, ബിയാസ്, സത്‌ലജ്, ചെനാബ് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com