കോഴിക്കോട് ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു; ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍ദുരന്തം ഒഴിവായി 

വെള്ളിമാട്കുന്നില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു
ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്ന നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്ന നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. രാത്രിയായതിനാല്‍ കെട്ടിടത്തില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി.

കോവൂര്‍ ബൈപ്പാസിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തില്‍ വര്‍ക് ഷോപ്പും ടൈലറിങ് ഷോപ്പുമാണ് പ്രവര്‍ത്തിച്ചിരുന്നത്. വര്‍ക് ഷോപ്പില്‍ നന്നാക്കാന്‍ കൊണ്ടുവന്ന ഇരുചക്രവാഹനങ്ങള്‍ കെട്ടിടത്തിന്റെ അടിയില്‍പ്പെട്ടിട്ടുണ്ട്. കെട്ടിടത്തിന് അരികില്‍ ഒരു കിണര്‍ ഉണ്ടായിരുന്നു. 

ഇന്നലെ ഞായറാഴ്ചയായിരുന്നത് കൊണ്ട് കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ നേരത്തെ തന്നെ വീടുകളിലേക്ക് പോയിരുന്നത് കൊണ്ടാണ് വന്‍അപകടം ഒഴിവായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com