യൂജിന്‍ പെരേരയ്ക്ക് എതിരായ കേസ്; ലത്തിന്‍ അതിരൂപത പ്രക്ഷോഭത്തിലേക്ക്, നാളെ അഞ്ചുതെങ്ങ് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് 

ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസ് എടുത്തതില്‍ ലത്തീന്‍ അതിരൂപത പ്രക്ഷോഭത്തിലേക്ക്
യൂജിന്‍ പെരേര/ഫയല്‍
യൂജിന്‍ പെരേര/ഫയല്‍


തിരുവനന്തപുരം: ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസ് എടുത്തതില്‍ ലത്തീന്‍ അതിരൂപത പ്രക്ഷോഭത്തിലേക്ക്. നാളെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. അല്‍മായ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിലാണ് യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്തത്. സംഭവത്തില്‍ അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസ്.

തനിക്കെതിരെ കേസെടുക്കുന്നതും രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും ആദ്യമായല്ലെന്ന് കേസ് എടുത്തതിന് പിന്നാലെ യൂജിന്‍ പെരേര പ്രതികരിച്ചിരുന്നു. നിയമ ലംഘനത്തിന്റെ വഴി സ്വീകരിച്ചിട്ടില്ല. ഏറ്റവും അപകടകരമായ സ്ഥിതിയിലാണ് മുതലപ്പൊഴി നിര്‍മിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും വിഴിഞ്ഞം സമരസമയത്തും തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചിട്ടുണ്ടെന്നും യൂജിന്‍ പെരേര ആരോപിച്ചു.

മനസിലുള്ള തിരക്കഥ പോലെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. ആസൂത്രിതമായുള്ള നപടിയായി ഇതിനെ കാണുന്നുവെന്നും യൂജിന്‍ പെരേര പറഞ്ഞു. ജനാധിപധ്യത്തിന്റെ മൂന്ന് തൂണുകളെയും വരുതിയിലാക്കി. നാലാം തൂണിനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. അധികാരത്തിന്റെ മറവില്‍ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നും യൂജിന്‍ പെരേര പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com