ചികിത്സയ്‌ക്കെത്തിയവര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തു; കേസ്

ഒപി ടിക്കറ്റ് ഇല്ലാതെ മരുന്ന് നല്‍കാനാവില്ലെന്ന് ഡോക്ടറും അറിയിച്ചു
ഡോ. ഭരത് കൃഷ്ണ
ഡോ. ഭരത് കൃഷ്ണ

കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്കു നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ ആക്രമണം നടന്നത്. ഡോക്ടറുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ചെവിവേദനയെന്ന് പറഞ്ഞാണ് ശരത് സുഹൃത്തിനൊപ്പം ഡോക്ടറുടെ അടുത്തെത്തിയത്. വയനാട്ടില്‍നിന്നാണു വരുന്നതെന്നും കുറ്റ്യാടി
ആശുപത്രിയില്‍ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും ഇയാള്‍ ഡോക്ടറോട് പറഞ്ഞു. ഡോക്ടര്‍ ശരത്തിന് മരുന്ന് എഴുതി നല്‍കി. ഇതിനിടയില്‍, കൂടെ ഉണ്ടായിരുന്നയാളും ചെവിവേദനയെന്ന് പറയുകയും തനിക്കും മരുന്ന് നല്‍കണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ ഒപി ടിക്കറ്റെടുക്കാതെ മരുന്നു നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവര്‍ നഴ്‌സ്മാരോടു തട്ടിക്കയറി. ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി. പിന്നീട് ഇവര്‍ അസഭ്യം പറയുകയും ഡോക്ടറെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com