'അവര്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകള്‍; യഥാര്‍ഥ പ്രതികള്‍ കാണാമറയത്ത്'

പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രം
ടിജെ ജോസഫ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
ടിജെ ജോസഫ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കൊച്ചി: തന്നെ ഉപദ്രവിച്ചവര്‍ പ്രാകൃതമായ വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ. ടിജെ ജോസഫ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയോടു പ്രതികരിച്ചുകൊണ്ട് ടിജെ ജോസഫ് പറഞ്ഞു. 

പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രം. പ്രതികളെ ശിക്ഷിക്കുന്നതിലോ ശിക്ഷിക്കാതിരിക്കുന്നതിലോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്ലെന്ന് ടിജെ ജോസഫ് പറഞ്ഞു.

''കേസിലെ പ്രതികള്‍ എന്നപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് എന്നെ ഉപദ്രവിച്ചത്. എല്ലാമനുഷ്യരും ശാസ്ത്രാവബോധം ഉള്‍ക്കൊണ്ടു മാനവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന് ആധുനികപൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചു''- അദ്ദേഹം പറഞ്ഞു.

ഉപദ്രവിച്ചവര്‍ വെറും ആയുധങ്ങള്‍ മാത്രമാണ്. എന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരാണു ശരിയായ പ്രതികള്‍. എന്നാല്‍ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഉപകരണങ്ങളാക്കപ്പെടുന്ന പാവങ്ങളാണ്. പ്രാകൃത വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യത്വരഹിത പ്രവൃത്തികള്‍ നടത്താന്‍ ഉദ്‌ബോധനം കൊടുക്കുന്നവരാണു ശരിക്കും കുറ്റവാളികളെന്നും അവര്‍ കാണാമറയത്താണെന്നും പ്രൊഫ. ജോസഫ് അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com